ഹർത്താൽ: ഉപ്പളയിൽ പൊലീസുമായി നേരിയ വാക്കേറ്റം

0
284

ഉപ്പള (www.mediavisionnews.in): പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർത്തുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യ വ്യാപകമായി നടത്തുന്ന ബന്ദിന് അനുഭാവം പ്രകടിപ്പിച്ച് യു.ഡി.എഫ് സംസ്ഥാനത്ത് നടത്തുന്ന ഹർത്താൽ പൂർണ്ണം.

മഞ്ചേശ്വരം താലൂക്കിൽ ഹർത്താൽ വൻ വിജയമായി. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. ഒറ്റപ്പെട്ട് ഓടിയ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് പൊലീസും ഹർത്താൽ അനുകൂലികളും തമ്മിൽ വക്കേറ്റത്തിൽ ഏർപ്പെട്ടു. യു.ഡി.എഫ് പ്രവർത്തകർ വാഹനങ്ങൾ തടയുന്നതിനിടെ പൊലീസ് പ്രവർത്തകരോട് പിന്മാറണമെന്നാവശ്യപ്പെട്ടത് ഹർത്താൽ അനുകൂലികളെ ചൊടിപ്പിച്ചു. പിന്നീട് കൂടുതൽ പ്രവർത്തകർ സംഘടിച്ചെത്തിയതിയതിനാൽ കൂടുതൽ പൊലീസ് ഫോഴ്സും ഉപ്പളയിൽ നിലയുറപ്പിച്ചു. ഉച്ചയോടെ ഹർത്താൽ പൂർണ്ണമായി.

കുമ്പള ,മഞ്ചേശ്വരം ,ഹൊസങ്കടി എന്നിവിടങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്ളും സർക്കാർ ഓഫീസുകളിലും ഹാജർ നില നന്നേ കുറവായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here