കാസർകോട്(www.mediavisionnews.in):ഉപ്പള സോങ്കാലിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ അബൂബക്കർ സിദ്ദിഖിന്റെ കുടുംബത്തെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി നടത്തിയ ഹുണ്ടിക പിരിവിൽ 39,12,676 രൂപ ലഭിച്ചു. ആയിരത്തോളം സ്ക്വാഡുകൾ വീടുകളും വ്യാപാരസ്ഥാപനങ്ങളും കയറിയിറങ്ങിയാണ് തുക സ്വരൂപിച്ചത്. 23 ലക്ഷം രൂപയാണ് ലക്ഷ്യമിട്ടിരുന്നത്.