കോഴിക്കോട്(www.mediavisionnews.in): ഹര്‍ത്താലിന് യാത്രാസൗകര്യവും ഭക്ഷണവും ലഭിക്കാതെ വലയുന്നത് സ്വാഭാവികമാണ്. എന്നാല്‍ കോഴിക്കോട് സമരത്തില്‍ വലഞ്ഞത് പൊലീസും ധനകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥനും ജീവനക്കാരുമാണ്. സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ ഉള്ളില്‍ ഉണ്ടെന്ന് അറിയാതെ സമരാനുകൂലികള്‍ ധനകാര്യ സ്ഥാപനത്തിന് ഷട്ടറിട്ട് പൂട്ടി. ഇതിനിടയിലാണ് ഉദ്യോഗസ്ഥന്‍ അകത്തായി പോയത്.
കോഴിക്കോട് മാവൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് കുടുങ്ങിപ്പോയത്.
നഗരത്തില്‍ പ്രതിഷേധം നടക്കുന്നതിനിടയിലാണ് സമരാനുകൂലികള്‍ സ്ഥാപനം പൂട്ടാന്‍ എത്തിയത്. എന്നാല്‍, സമരക്കാരെ കണ്ട് പേടിച്ച് ലൈറ്റും ഏസിയും ഫാനുമൊക്കെ ഓഫ് ചെയ്ത് ഇറങ്ങാനുള്ള വെപ്രാളത്തിലായിരുന്നു ഉദ്യോഗസ്ഥന്‍. എന്നാല്‍, അദ്ദേഹം ഇറങ്ങുന്നതിന് മുന്‍പ് സമരക്കാര്‍ കടപൂട്ടി. പ്രദേശത്ത് നിന്ന് പ്രതിഷേധക്കാര്‍ പോയശേഷം ഷട്ടറിനുള്ളിലെ മുട്ട് കേട്ടാണ് ജീവനക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്ളില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഷട്ടര്‍ തുറക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് അവസാനം പൊലീസ് എത്തിയാണ് ഉദ്യോഗസ്ഥനെ രക്ഷിച്ചത്.