വൈദ്യുതിയും വേണ്ട, പവര്‍ബാങ്കും വേണ്ട; മൊബൈല്‍ ചാര്‍ജ് ചെയ്യാം, കൈകൊണ്ട്!

0
247

കൊച്ചി (www.mediavisionnews.in):  സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും ഒരുപോലെ പറയുന്ന പ്രശ്മാണ് ബാറ്ററി ബാക്കപ്പ് തീരെ ലഭിക്കുന്നില്ല എന്നത്. സാംസംഗ് പോലെയുള്ള പല മുന്‍നിര കമ്പനികളുടെയും സ്മാര്‍ട്ട് ഫോണുകള്‍ ഒരു ദിവസം പോലും പൂര്‍ണമായും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. എന്തെങ്കിലും ഒരു അത്യാവശ്യ സമയത്ത് കോള്‍ ചെയ്യാന്‍ നോക്കുമ്പോഴാകും ഫോണില്‍ ചാര്‍ജ് ഇല്ലെന്ന് അറിയുക. ചാര്‍ജ് ചെയ്യാന്‍ നോക്കുമ്പോഴാണെങ്കില്‍ ഒരു മാര്‍ഗവും മുന്നില്‍ ഉണ്ടാകുകയുമില്ല. ഒരു പവര്‍ ബാങ്ക് പോലും കൈയില്‍ ഇല്ലെന്ന് കരുതുക. ഈ സമയത്ത് നിങ്ങളെ സഹായിക്കാനെത്തുന്ന ഒരു ഡിവൈസാണ് യുഎസ്ബി ഹാന്‍ഡ് ഡൈനാമോ ചാര്‍ജര്‍.

ഇതിന്റെ ഷാഫ്റ്റ് കൈകൊണ്ട് കറക്കി അതിലൂടെ ഉത്പാദിപ്പിക്കുന്ന ഊര്‍ജം ഉപയോഗിച്ച് മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ഇത് വഴിയൊരുക്കും. യുഎസ്ബി കേബിള്‍ ഉപയോഗിച്ച് മൊബൈലുമായി ബന്ധപ്പെടുത്തി ഷാഫ്റ്റ് കറക്കുമ്പോള്‍ മൊബൈല്‍ ചാര്‍ജാകുന്നത് കാണാം. ഒരു മിനുട്ട് കറക്കിയാല്‍ മൂന്ന് മുതല്‍ അഞ്ച് മിനുട്ട് വരെ സംസാരസമയത്തിന് ആവശ്യമായ ചാര്‍ജ് കയറും. കറണ്ട് ഇല്ലാത്ത സമയത്ത് തത്ക്കാലത്തേക്ക് ഒരു യുഎസ്ബി ലൈറ്റ് തെളിയിക്കാനും ഇത് ഉപകാരപ്പെടും.

600 എംഎഎച്ച് ഔട്ട്പുട്ടാണ് ഇതിലൂടെ ലഭിക്കുന്നത്. ഏകദേശം 60 ഗ്രം മാത്രം ഭാരംവരുന്ന ഈ ഡിവൈസ് പല വിലയില്‍ ലഭ്യമാണ്. ആമസോണില്‍ 341 രൂപ മുതല്‍ 1220 രൂപയില്‍ അധികം വിലയുള്ള ഹാന്‍ഡ് ചാര്‍ജര്‍ ലഭ്യമാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here