ന്യൂഡല്‍ഹി (www.mediavisionnews.in):സ്മാര്‍ട്ട്‌ഫോണ്‍ രംഗം ദിനംപ്രതി വളര്‍ന്ന് പന്തലിച്ച് ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്. എല്ലാം ഒരു വിരള്‍ത്തുമ്പില്‍ എന്ന കാഴ്ചപ്പാടിലേക്ക് ഒരു പരിധിവരെ മാറിയ സാഹചര്യം. എന്നാല്‍ സിം കാര്‍ഡുകള്‍ സ്ലിമ്മായി വന്നതല്ലാതെ സ്മാര്‍ട്ട് പരിവേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന് നാനോയായി ഇപ്പോഴിതാ സിം കാര്‍ഡ് സ്മാര്‍ട്ടായി ‘ഇ-സിം’ എന്ന ന്യൂജന്‍ സാങ്കേതിക വിദ്യയില്‍ എത്തി നില്‍ക്കുന്നു.
സിം കാര്‍ഡ് എന്ന സങ്കല്‍പത്തെ തുടച്ചുനീക്കുന്നതാണ് പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്‌സിം അഥവാ ഇ-സിം. ഇനി പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇസിം) ഉണ്ടാകും. സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്പേസില്‍ ആയിരിക്കും ഇനി സിമ്മുകളുടെ സ്ഥാനം. ആഗോള മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റഴ്സിന്റെ അസ്സോസിയേഷനായ ജി.എസ്.എം.എ (Group Special Mobile Association) ആണ് ഇസിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചച്ചതും.
ഇസിം കൊണ്ടുള്ള പ്രധാന ഗുണം വിവിധ കണക്ഷനുകള്‍ക്കു വേണ്ടി വെവ്വേറെ സിമ്മുകള്‍ കൊണ്ട് നടക്കേണ്ട എന്നതാണ്. ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐ ഡി ഇ ഫോണില്‍ നല്‍കിയാല്‍ മതി. ഒരു നമ്പരും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നത് ഇസിമ്മിന്റെ പ്രത്യേകതയാണ്.ഉദാഹരണത്തിന്,ഐഫോണില്‍ ഉപയോഗിക്കുന്ന അതെ നമ്പര്‍ തന്നെ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിലും സെറ്റ് ചെയ്യാം.
വിദേശ സഞ്ചാരം നടത്തുന്നവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇസിം സംവിധാനം. ഓരോ രാജ്യത്തേക്കും കടക്കുമ്പോള്‍ സിമ്മുകള്‍ മാറ്റി ഇടേണ്ടി വരില്ല. അതാതു രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഇ ഫോണില്‍ മാറ്റി നല്‍കിയാല്‍ മതിയാകും. അതിനെല്ലാം പുറമെ, കുറെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു.
ആപ്പിളിന്റെ പുതിയ മോഡല്‍ ഐഫോണിലും വാച്ചുകളിലും ഇ-സിം ഉപയോഗിക്കാന്‍ സാധിക്കുമെന്നതായോടെ ഇന്ത്യയും ഇസിമ്മിലേക്ക് മാറാന്‍ മുതിരുകയാണ്. ഇന്ത്യയില്‍ ഇ-സര്‍വീസ് നല്‍കുന്നത് റിലയന്‍സ് ജിയോയും ഭാര്‍തി എയര്‍ടെലുമാണ്. മറ്റു ടെലികോം സേവനദാതാക്കളും ഇ-സിം സര്‍വീസ് വൈകാതെ തുടങ്ങുമെന്നാണ് അറിയുന്നത്.