തിരുവനന്തപുരം(www.mediavisionnews.in): മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ (കെപിസിസി) പുതിയ പ്രസിഡന്റാകും. തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചു. കേരളത്തില്‍ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിക്കും. കെ സുധാകരന്‍, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാകും വര്‍ക്കിങ് പ്രസിഡന്റുമാര്‍. രണ്ടു ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയുന്നത്.
വി.എം. സുധീരന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതു മുതല്‍ പുതിയ കെപിസിസി അധ്യക്ഷനായുള്ള അന്വേഷണം നടന്നുവരികയായിരുന്നു. ഒരുവര്‍ഷത്തിലേറെയായി എം.എം. ഹസന്‍ അധ്യക്ഷപദവി വഹിച്ചുവരികയാണ്.
നേരത്തേ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് സജീവമായി പറഞ്ഞുകേട്ടിരുന്നത്. കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വലിയതോതിലുള്ള പ്രചരണവും നടന്നിരുന്നു.
മുല്ലപ്പള്ളിയെ അധ്യക്ഷനാക്കുന്നതിനൊപ്പം മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്നതിലൂടെ എല്ലാവരെയും തൃപ്തിപ്പെടുത്താനാകുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. ബെന്നി ബഹന്നാന്‍ യു ഡി എഫ് കണ്‍വീനറും കെ. മുരളീധരന്‍ പ്രചരണ സമിതി ചെയര്‍മാനുമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.