മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എച്ച്എൻസി ഗ്രൂപ്പിന്റെ സഹായം

0
255

മട്ടന്നൂർ (www.mediavisionnews.in): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എച്ച്എൻസി ഗ്രൂപ്പിന്റെ സഹായവും. കേരളത്തിനകത്തും പുറത്തുമായി സ്ഥാപനങ്ങളുള്ള എച്ച്എൻസി ഗ്രൂപ്പ് 3 ലക്ഷത്തിലധികം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

എച്ച് എൻസി ഗ്രൂപ്പിലെ ഡോക്ടർമാരിൽ നിന്നും ജീവനക്കാരിൽ നിന്നും സമാഹരിച്ച തുക മട്ടന്നൂർ നഗരസഭ സിഡിഎസ് ഹാളിൽ നടന്ന ദുരിതാശ്വാസനിധി ശേഖരണത്തിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് എച്ച് എൻസി എക്സിക്യുട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട് കൈമാറി. ചടങ്ങിൽ മുഹമ്മദ് റാഫി, മുഹമ്മദ് ഷമ്മാസ്, സജീർ, നജീബ് എന്നിവർ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here