ബന്തിയോട് (www.mediavisionnews.in): മള്ളങ്കയ്യിലെ 10,12 വയസ് പ്രായമുള്ള ബധിര മൂക വിദ്യാർത്ഥി അടക്കം രണ്ട് വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ദിയോട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കെതിരെ ചൈൽഡ്ലൈൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) കാസറഗോഡ് ജില്ലാ കമ്മിറ്റി ഇടപെട്ടു. കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.