യുഎഇ(www.mediavisionnews.in) പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ യുഎഇ ഭരണകൂടം അനുമതി നല്കി. രാജ്യത്ത് ജോലിയില്‍നിന്ന് വിരമിച്ച ശേഷവും തുടരുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
പ്രത്യേക വിസയിലൂടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 55 വയസിനു ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരുന്നതിനായി സാധിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടയുള്ള നിരവധി പ്രവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഈ വിസ ലഭിക്കുന്നതിന് ചില നിബന്ധനകള്‍ പാലിക്കണം. പ്രത്യേക വിസ ആവശ്യമുള്ള വ്യക്തിക്ക് 20 ലക്ഷം ദിര്‍ഹത്തിന് തുല്യമായ നിക്ഷേപമുണ്ടായിരിക്കണം. അല്ലാത്തപകഷം 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം വേണം. ഇതു രണ്ടു ഇല്ലാത്ത സാഹചര്യത്തില്‍ മാസം
തോറും 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനമുള്ള വ്യക്തിയായിരിക്കണം.