നവകേരളം സൃഷ്ടിക്കാന്‍ ജില്ലയിലെ സ്കൂളുകൾ സമാഹരിച്ചത് 63 ലക്ഷം രൂപ

0
245

കാസർകോട്(www.mediavisionnews.in): പ്രളയബാധിതർക്ക് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ജില്ലയിലെ സ്കൂളുകളിൽനിന്ന് ഇതുവരെ സമാഹരിച്ചത് 63,10,839 രൂപ. ജില്ലയിലെ 619 സ്കൂളുകളിലെ വിദ്യാർഥികളിൽനിന്ന് നടത്തിയ ധനസമാഹരണത്തിലാണ് ഇത്രയും തുക ശേഖരിക്കാനായതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. ഗീരീഷ് ചോലയിൽ അറിയിച്ചു.

പൂർണമായ കണക്കല്ല ഇതെന്നും അന്തിമ കണക്കിൽ വർധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിനുമുമ്പും വിദ്യാർഥികൾ കളക്ടർക്ക് നേരിട്ട് തുകയെത്തിച്ചിട്ടുണ്ടെന്നും ഈ തുക രണ്ടുദിവസമായി നടന്ന ധനസമാഹരണത്തിൽ ചേർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here