ട്വിറ്ററില്‍ ഒരു മില്യണിലധികം ആളുകള്‍ കണ്ട പൊന്നാനിയിലെ ‘ചായയടി’

0
249

മലപ്പുറം(www.mediavisionnews.in):  ഈ ചായയടിയും ചായയും കണ്ടാല്‍ ആരായാലും കൊതിച്ചു പോകും..ഒരു ചായ കുടിക്കാന്‍. ചായയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ഏതൊരു മലയാളിയെയും ഈ ചായ രുചി കൊണ്ട് വീഴ്ത്തുകയും ചെയ്യും. പക്ഷേ ഇതൊന്നുമല്ല സംഭവം, ഈ ചായ ഉണ്ടാക്കുന്ന രീതിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പൊന്നാനിയിലെ ‘ദി ചപ്പാത്തി ഫാക്ടറി’ എന്ന ഹോട്ടലിലാണ് ഈ ‘അത്ഭുത’ ചായയടി നടക്കുന്നത്. മൂന്ന് ലെയറിലാണ് ഇവിടെ ചായ വിളമ്പുന്നത്. ആദ്യത്തെ ലെയറിൽ കട്ടൻ ചായ മുകളിൽ പാൽ അതിനു മീതെ പത. ശേഷം നമ്മുടെ ചായയടിക്കാരൻ ചേട്ടൻ വന്ന് രണ്ട് വിരൽ കൊണ്ട് ചായ ഗ്ലാസെടുത്ത് മറിച്ച് തിരിക്കും. 40 സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന ഈ ‘ചായയടി’ ഇതുവരെ കണ്ടത് 1.26 മില്യണ്‍ പേരാണ്. ഒരൊറ്റ ചായയടിയിലൂടെ ട്വിറ്ററില്‍ താരമായിരിക്കുകയാണ് ഈ ചായ ചേട്ടന്‍. ബി.ബി.സി ഗ്ലോബല്‍ ജെന്‍ഡര്‍ ആന്റ് ഐഡന്റിറ്റി കറസ്പോണ്ടന്റായ മേഘ മോഹനാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here