കാസര്‍കോട്(www.mediavisionnews.in): പ്രളയ ബാധിതര്‍ക്ക് ഒരു കൈത്താങ്ങ് എന്ന സന്ദേശവുമായി കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ നടത്തിയ യാത്രയില്‍ ആകെ നേടിയത് 2272640 രൂപ. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്ര നടത്തിയത്.
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നാന്നൂറോളം സ്വകാര്യബസുകളില്‍ 345 ബസ്സുകളാണ് സര്‍വ്വീസ് നടത്തിയത്, കുറച്ചു ബസുകള്‍ സി എഫ് ഇല്ലാത്തതില്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. നിത്യേനയുള്ള ഡീസല്‍ വില വര്‍ധനവും റോഡുകളുടെ തകരാറുമൂലം വളരെയധികം പ്രയാസം അനുഭവിക്കുമ്പോഴും സഹജീവികളുടെ കണ്ണീരൊപ്പാന്‍ സന്മനസ്സു കാണിച്ച ബസുടമകള്‍ ഓടും വേതനം ഉപേക്ഷിച്ച് സേവനമനുഷ്ഠിച്ച ജീവനക്കാരോടും സ്വന്തം വാഹനങ്ങള്‍ ഉപേക്ഷിച്ചു സ്വകാര്യ ബസുകളില്‍ യാത്ര ചെയ്തവരോടും യാത്രാസൗജന്യം ഉപേക്ഷിച്ച് സഹകരിച്ച് വിദ്യാര്‍ത്ഥി സമൂഹത്തോടും ഔദ്യോഗിക വാഹനങ്ങള്‍ ഉപേക്ഷിച്ച് സ്വകാര്യ ബസ്സുകളില്‍ യാത്രചെയ്ത് ജില്ലാകളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും മുനിസിപ്പല്‍ ചെയര്‍മാന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും അധിക തുക നല്‍കി യാത്രചെയ്ത് മറ്റു യാത്രക്കാര്‍ക്കും ഇതൊരു ജനകീയ പരിപാടിയാക്കി മാറ്റിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും ജില്ലാ കമ്മിറ്റി അകൈതവമായ നന്ദി അറിയിച്ചു.
യാത്രയിലൂടെ നേടിയ മുഴുവന്‍ തുകയും സംസ്ഥാന റേഷന്‍ നിശ്ചയിക്കുന്ന ദിവസം മുഖ്യമന്ത്രിയെ നേരിട്ട് ഏല്‍പ്പിക്കുന്നതായിരിക്കും. ഫെഡറേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട് കണ്ണൂര്‍ ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലും സെപ്റ്റംബര്‍ മാസം മൂന്നാം തീയതി കാരുണ്യ യാത്ര നടത്തുന്നുണ്ട്. പണപ്പിരിവിനായി ഉപയോഗിച്ച് മുഴുവന്‍ ബക്കറ്റുകളും പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് എത്രയും വേഗം എത്തിച്ചു കൊടുക്കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.