കൊക്കച്ചാൽ വാഫി കാമ്പസിന്റെ വൈജ്ഞാനിക വിപ്ലവത്തിനു മികച്ച പിന്തുണ പ്രഖ്യാപിച്ചു ‘ഇർതിഫാഖ്-2018’ സമാപിച്ചു

0
278

ദുബായ്(www.mediavisionnews.in): ഉത്തര മലബാറിന്റെ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷകളോടെ മുന്നേറുന്ന കൊക്കച്ചാൽ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക വാഫി കോളേജിന്റെ സേവന പ്രവർത്തനങ്ങൾക്ക് പ്രവാസലോകത്തിന്റെ മികച്ച പിന്തുണ പ്രഖ്യാപിച്ച ‘ഇർതിഫാഖ് 2018’ സമാപിച്ചു. സ്ഥാപനത്തിന്റെ പ്രചരണത്തിനായി പ്രിൻസിപ്പാൾ എം.എസ്. ഖാലിദ് ബാഖവിയുടെ നേതൃത്വത്തിൽ യു.എ.ഇയിൽ നടത്തിയ സന്ദർശനത്തിനു വിവിധ എമിറേറ്റുകളിൽ വമ്പിച്ച സ്വീകാര്യതകളാണ് ലഭിച്ചത്. പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ എ.കെ.എം അഷ്റഫും യുവ പ്രഭാഷകനും വാഫി വിദ്യാർത്ഥിയുമായ ഹാഫിള് അബ്ദുൽ മുൻ ഈം ഓട്ടപ്പടവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ദുബൈ പേൾ ക്രീക്ക് ഹോട്ടലിൽ നടന്ന സമാപന സംഗമം മുഹമ്മദ് ഉളുവാറിന്റെ അധ്യക്ഷതയിൽ സയ്യിദ് ശുഹൈബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുൽ ഹഖീം തങ്ങൾ അൽ ബുഖാരി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഹസൈനാർ തോട്ടുംബാഗം, അബ്ദുൽ റഷീദ് ഹാജി തൊട്ടിയിൽ, അസീസ് ബാഖവി കാഞ്ഞങ്ങാട്, മുനീർ ചെർക്കളം, സുൽഫിക്കർ മൊഗ്രാൽ, അഡ്വ. ഇബ്രാഹിം ഖലീൽ, ഡോ. ഇസ്മായിൽ മൊഗ്രാൽ, സിദ്ദിഖ് കനിയടുക്കം, റശീദ് ഹുദവി തോട്ടി, ഫാസിൽ മെട്ടമ്മൽ, മൻസൂർ ഹുദവി ബേക്കൽ, മൻസൂർ ഹുദവി കളനാട്, സുബൈർ മാങ്ങാട്, താഹിർ മുഗു, മഹമ്മദ് ഹാജി പൈവളികെ ഇബ്രാഹിം ബേരികെ തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

സ്ഥാപനത്തിനു വേണ്ടി സമർപ്പണം നടത്തിയ യൂസുഫ് ഹാജി കൊക്കച്ചാലിനെ ഉപഹാരം നൽകി യോഗത്തിൽ ആദരിച്ചു. ജംഷീദ് അടുക്കം സ്വാഗതവും മുനീർ ബേരികെ നന്ദിയും പറഞ്ഞു. അതിഥികൾക് നൽകിയ യാത്രയയപ്പ് സംഗമം അബ്ദുൽ സലാം ഹാജി കോട്ടിക്കുളം ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here