കുമ്പള കണിപുര ഗോപാല കൃഷ്ണ ക്ഷേത്രത്തിൽ ഭജന സങ്കീർത്തനം 23 ന് തുടങ്ങും

0
295

കുമ്പള (www.mediavisionnews.in): കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നാൽപ്പത്തിയെട്ട് ദിവസം നീണ്ടു നിൽക്കുന്ന ഭജന സങ്കീർത്തനം 23 ന് തുടങ്ങുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഭജനസങ്കീർത്തനം രാത്രി 7.45 ന് സമാപിക്കും. അന്നേ ദിവസം കർമയോഗി മോഹനദാസ പരമ ഹംസ സ്വാമിജിക്ക് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.

ഒക്ടോബർ 25 ന് ഐക്യ മത്യ സൂക്ത ബാഷ്പാഞ്ജലിയും ഭാഗ്യ സൂക്ത ബാഷ്പാഞ്ജലിയും നടക്കും.നവംബർ ഒൻപതിന് ഭജന സങ്കീർത്തനത്തിന് സമാപനമാകും. ദേലംപാടി ബാലകൃഷ്ണ തന്ത്രികൾ കാർമികത്വം വഹിക്കും.

വാർത്താ സമ്മേളനത്തിൽ വിക്രം പൈ, എം.ടി. രാമനാഥ ഷെട്ടി, കെ.സി. മോഹനൻ, കെ.ജയകുമാർ, വിവേകാനന്ദ ഭക്ത, രാമചന്ദ്രഗട്ടി, എം സഞ്ജീവ, രാമചന്ദ്ര ഭക്ത തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here