ഉപ്പളയിൽ ലഹരിക്കടിമയായ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ ആശുപത്രിയിൽ

0
258

ഉപ്പള (www.mediavisionnews.in): ലഹരിക്കടിമയായ ഭർത്താവിന്റെയും കുടുംബത്തിന്റെയും മർദ്ദനമേറ്റ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉപ്പള ഹിദായത് നഗർ അഷ്‌റഫിന്റെ മകൾ സമീറക്കാണ് മധുവിധു മാറും മുമ്പ് ഈ ഗതി ഉണ്ടായത്. ഭർത്താവ് മൊർത്തണയിലെ അലി എന്ന യുവാവാണ് ഭാര്യയെ മർദിച്ചത്. സമീറയുടെ ചെവിയാണ് ഇയാൾ അടിച്ചു പൊട്ടിച്ചത് ചെവിക്കു സാരമായി പരിക്കേറ്റെന്ന് ഡോക്ടർമാർ പറയുന്നു.

പല തവണ അക്രമം ഉണ്ടായപ്പോൾ സമീറ മലയോളം ക്ഷമിച്ചിരിക്കുന്നു. എന്നാൽ പീഡനം പരമ്പരയാക്കിയപ്പോളാണ് യുവതി പുറത്തു പറഞ്ഞത്. സമീറയെ ആക്രമിക്കാൻ ഷഫീക്, മറിയാമ്മ, അലി, റസാഖ്, മൈമൂന എന്നിവരും ഉണ്ടായിരുന്നു. യുവതിയെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കല്യാണ സമയത്തു 80പവൻ സ്വർണവും അഞ്ചു ലക്ഷം രൂപയും സ്ത്രീധനമായി നൽകിയിരുന്നു. എട്ടു മാസം മാത്രം വിവാഹ ജീവിതം നയിച്ച ഈ യുവതിക്ക് നീതി ലഭിക്കണമെന്നാണ് നാട്ടുകാരും പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here