ഉപ്പളയിൽ പുഴയില്‍ മീന്‍ പിടിക്കുകയായിരുന്ന യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

0
262

ഉപ്പള (www.mediavisionnews.in): പുഴയില്‍ മീന്‍ പിടിക്കുകയായിരുന്ന യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഉപ്പള പടത്തൂര്‍ സ്വദേശിയായ മനോജ് കുമാറി(27)നെയാണ് ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ഉപ്പള പുഴയിൽ കാണാതായത്.

ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും മൃതദേഹം ലഭിച്ചിട്ടില്ല. കാസര്‍ഗോഡ് നിന്നും മുങ്ങല്‍ വിദഗ്ധരടക്കം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം ഫയര്‍ഫോഴ്സിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലാത്തത് തിരച്ചിലിനെ ബാധിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here