ലീഗ്​ മത്സരങ്ങൾക്ക്​ കെ.സി.എ ക്രിക്കറ്റ്​ സ്​റ്റേഡിയം ഒരുങ്ങി

0
261

കാസർകോട്(www.mediavisionnews.in): മാന്യ മുണ്ടോളിൽ നിർമിക്കുന്ന കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയം ലീഗ് മത്സരങ്ങൾക്ക് ഒരുങ്ങി. നവംബറിൽ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാവുന്ന വിധം പൂർത്തിയായി. ആറുമാസം കൂടി പിന്നിട്ടാൽ രഞ്ജി ഉൾെപ്പടെയുള്ള മത്സരങ്ങൾ കാസർകോട്ട് എത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ, ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

2014ൽ ആരംഭിച്ച സ്റ്റേഡിയത്തി​െൻറ പ്രവൃത്തി ആറുമാസം കഴിഞ്ഞാൽ പൂർത്തിയാകും. പത്ത് കോടിയാണ് െചലവ് പ്രതീക്ഷിക്കുന്നത്. മാന്യ മുണ്ടോളിൽ സ​െൻറിന് 54000രൂപ വിലകൊടുത്തുവാങ്ങിയ 8.26 ഏക്കറിലാണ് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് അസോസിയേഷന് സ്വന്തമായി സ്റ്റേഡിയം ഉണ്ടായിരുന്നത്. ഇനി കാസർകോട്ടും സ്വന്തം സ്റ്റേഡിയം ആകും.

ഏഴുകോടി രൂപയാണ് ഇതുവരെ ചെലവായത്. ഇനി പവലിയൻ നിർമിക്കാൻ മൂന്നു കോടി രൂപകൂടി വേണം. ഇത് കെ.സി.എ നൽകുമെന്ന് അസോ. സംസ്ഥാന ട്രഷറർ കെ.എം. അബ്ദുറഹിമാൻ പറഞ്ഞു. സ്റ്റേഡിയം പൂർണ അർഥത്തിൽ പൂർത്തിയായാൽ ഒന്നാം ക്ലാസ് മത്സരങ്ങളും ബി.സി.സി.െഎ അംഗീകരിച്ച മറ്റു മത്സരങ്ങളും അരങ്ങേറും. ഇപ്പോൾ ലീഗ് മത്സരങ്ങൾ നടത്താവുന്ന വിധത്തിലേക്ക് പണി പൂർത്തിയായിട്ടുണ്ട്. ഗ്രൗണ്ട് പാകപ്പെടാൻ ജില്ലതലത്തിലുള്ള നിരവധി മത്സരങ്ങൾക്ക് വിട്ടുനൽകും. ഇൻഡോർ പ്രാക്ടീസിനുള്ള സൗകര്യങ്ങളും ഉണ്ടാകും. സ്വിമ്മിങ് പൂൾ, ഫുട്ബാൾ ഗ്രൗണ്ട്, ക്ലബ് ഹൗസ് എന്നീ സംവിധാനങ്ങളും ഉപയോഗപ്പെടുത്താൻ സൗകര്യമുണ്ട്. അവസാന മിനുക്കുപണികൾ നടന്നുവരുകയാണെന്ന് അബ്ദുറഹിമാൻ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here