മൊബൈൽഭ്രാന്തിയായ മകൾക്ക് പിതാവ് ഒരുക്കിയത് ഐഫോൺ ആകൃതിയിലുള്ള ശവക്കല്ലറ

0
261

റഷ്യ (www.mediavisionnews.in):മൊബൈലിനോടുള്ള തന്റെ മകളുടെ അഗാധമായ സ്നേഹം അനശ്വരമാക്കാൻ മകൾക്ക് ഐഫോണിന്റെ ആകൃതിയിലുള്ള ശവക്കല്ലറയൊരുക്കി ഒരു പിതാവ്. റഷ്യയിലാണ് സംഭവം. റിത ഷമീവ എന്ന പെൺകുട്ടിയുടെ ശവക്കല്ലറക്ക് മുകളിൽ വെച്ചിരിക്കുന്ന ഐഫോൺ ആകൃതിയിലുള്ള അഞ്ചടി ഉയരമുള്ള കല്ല് കണ്ട് ആശ്ചര്യപ്പെടുകയാണ് ഉഫയിലുള്ള ഈ സെമിത്തേരി സന്ദർശിക്കാൻ വരുന്നവർ.

കറുത്ത മാർബിൾ കൊണ്ട് നിർമ്മിച്ച സ്മാരകശിലയുടെ പിറക്ഭാഗത്ത് ഐഫോണിന്റെ ചിഹ്നവും മുൻഭാഗത്ത് ഷമീവയുടെ ചിത്രവും കൊത്തിവച്ചിട്ടുണ്ട്. ശിലയുടെ താഴ്ഭാഗത്ത് ഒരു ക്യൂ ആർ കോഡും ഉണ്ട്. ഷമീവ 2016 ൽ മരണപ്പെട്ടിരുന്നെങ്കിലും ഇപ്പോഴാണ് കല്ലറക്ക് മുകളിൽ സ്മാരകശില സ്ഥാപിച്ചതെന്ന് മെട്രോ പത്രം റിപ്പോർട്ട് ചെയ്തു.

അജ്ഞാതമായ കാരണത്താൽ മരണപ്പെട്ടതായി പറയപ്പെടുന്ന ഈ പെൺകുട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. പാവൽ കൽയൂക് എന്ന സൈബീരിയൻ കലാകാരനും അദ്ദേഹത്തിന്റെ കമ്പനിയുമാണ് സ്മാരകശിലയുടെ നിർമ്മാണത്തിന് പിന്നിലെന്ന് യാഹൂ ലൈഫ്‌സ്റ്റൈൽ റിപ്പോർട്ട് ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here