മുഗു ബാങ്ക് സാമ്പത്തിക തട്ടിപ്പ്: അന്വേഷണം നേരിടുന്ന ബാങ്ക് ജീവനക്കാരെ പിരിച്ച് വിടുക. എ.കെ.എം അഷ്‌റഫ്

0
219

പുത്തിഗെ(www.mediavisionnews.in): മുഗു ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവായിട്ടും ആരോപണ വിധേയരായവര്‍ ജോലിയില്‍ തുടരുന്നത് ശരിയല്ലെന്നും അവരെ എത്രയും പെട്ടന്ന് പിരിച്ച് വിടണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.എം അഷ്‌റഫ് ആവശ്യപ്പെട്ടു. വന്‍ അഴിമതി നടന്നു എന്ന് വ്യക്തമാക്കുന്ന വിജിലന്‍സ് അന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നതോടെ ബാങ്ക് വലിയ രീതിയിലുളള സാമ്പത്തിക ക്രമക്കേട് നടത്തിയതായി ബോധ്യപ്പെട്ടിരുന്നു. പ്രദേശത്തെ നിരക്ഷരരും പാവപ്പെട്ടവരും കര്‍ഷകരുമായ ആളുകളാണ് ഇതിന് ഇരകളായിട്ടുളളത്. സമഗ്രമായ അന്വേഷണം നടത്തി ഇവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് ലീഗ് മാര്‍ച്ച് ഉല്‍ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുത്തിഗെ പഞ്ചായത്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി ഹനീഫ് സീതാംഗോളി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് റഫീഖ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി റഹ്മാന്‍ ഗോള്‍ഡന്‍, റസാഖ് കോടി, അബ്ദുല്‍റഹ്മാന്‍ നട്ടിക്കുന്നു, ഇ.കെ മുഹമ്മദ് കുഞ്ഞി, കെ.പി.എം റഫീഖ്, ഹനീഫ് ബാപ്പാലിപ്പൊനം, മസ്ഹൂദ് ഉറുമി, സവാദ് അംഗടിമുഗര്‍, ജി.പി സിദ്ധീഖ്, അലി ജി.വൈ, മുഹമ്മദ് ജി.വൈ, അലി ജി.എം, അലി പളളം, സിദ്ധീഖ് ഗുണാജെ, മുജീബ് കെ എം, സഹദ് അംഗടിമുഗര്‍, കാസിം എരുമത്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here