മനുഷ്യാവകാശ സംരക്ഷണ സമിതി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു

0
198

ഉപ്പള (www.mediavisionnews.in): ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (HRMP) മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന “മാലിന്യ മുക്ത ഉപ്പള”ശുചിത്വ കാമ്പയിൻ നടത്താൻ തീരുമാനിച്ചു.

കേരള ശുചിത്വ മിഷൻ, മംഗൽപാടി ഗ്രാമ പഞ്ചായത്ത്, കൃഷി വകുപ്പ്, ആരോഗ്യ വകുപ്പ്, പ്ലാസ്റ്റിക് നിർമാർജന യുണിറ്റ്, വ്യാപാരി വ്യവസായി സംഘടനകൾ, രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക, ക്ലബ്ബ്കൾ, നിയമ പാലകർ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, തുടങ്ങിയവരുടെ സഹകരണത്തോടെ മംഗൽപാടി പഞ്ചായത്തിലെ ഉപ്പള അടക്കമുള്ള വാർഡുകൾ ഒരു വർഷത്തിനുള്ളിൽ പൂർണമായും മാലിന്യമുക്തമാക്കാനുള്ള പദ്ധതികളാണ് എച്ച്.ആർ.പി.എം ഒരുക്കുന്നത്.

2018 ഒക്ടോബർ മുതൽ 2019 ഒക്ടോബർ വരെയാണ് കാമ്പയിന്റെ കാലാവധി

ഭാരവാഹികൾ :
പ്രസിഡന്റ്: അബൂ തമാം
സെക്രട്ടറി: മജീദ് പച്ചമ്പള
ട്രഷറർ: മഹമൂദ് സീഗന്റഡി

വൈസ് പ്രസിഡണ്ട്മാർ : മുഹമ്മദ് ബഷീർ ബി.എം, അബൂബക്കർ കൊട്ടാരം
ജോയിന്റ് സെക്രട്ടറിമാർ: ഒ.എം റഷീദ് മാസ്റ്റർ, ബദറുദ്ധീൻ കെ.എം.കെ
പി.ആർ.ഒ: ഇബ്രാഹിം മുഹ്മിൻ
കോ.ഓർഡിനേറ്റർ: എം ആർ ഷെട്ടി

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here