ഫ്‌ലാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് ആത്മഹത്യാശ്രമം; യുവതിയെ ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് തന്ത്രപൂര്‍വം; വൈറലായി വീഡിയോ

0
229

അന്‍ഹുയി (www.mediavisionnews.in): കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുമെന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഫ്‌ലാറ്റിന്റെ മൂന്നാമത്തെ നിലയില്‍ ബാല്‍ക്കണിയുടെ കൈവരിയില്‍ കയറിയിരുന്ന് ചാടാനൊരുങ്ങുകയായിരുന്നു ഈ യുവതി. ഇതറിഞ്ഞ് എത്തിയ അഗ്നിശമന സേനയിലെ ഒരു ഉദ്യോഗസ്ഥന്‍ നീളമുള്ളൊരു ദണ്ഡുപയോഗിച്ച് അവരെ പിറകിലോട്ട് തട്ടിയിടുന്നതായും കാണാം. എന്നാല്‍, അവര്‍ വീണ്ടും ചാടാനൊരുങ്ങുകയാണ്. അവസാനം, പൈപ്പുപയോഗിച്ച് അതിശക്തമായി വെള്ളം ചീറ്റിച്ചാണ് ഉദ്യോഗസ്ഥര്‍ അവരെ വീട്ടിനകത്തേക്ക് തള്ളിനീക്കുന്നത്. വെള്ളത്തിന്റെ ശക്തിയില്‍ അവര്‍ വീടിനകത്തേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്തിയ ഉടനെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് സെക്കന്‍ഡിനുള്ളിലായിരുന്നു ഇതെല്ലാം നടന്നത്. അയല്‍ ഫ്‌ലാറ്റ് വഴി കയറിയാണ് ഉദ്യോഗസ്ഥര്‍ ദണ്ഡുപയോഗിച്ച് അവരെ വീടിനകത്തേക്കാക്കാന്‍ ശ്രമിച്ചത്.

ആദ്യം പൊലീസുദ്യോഗസ്ഥരും അഗ്‌നിശമനാ ഉദ്യോഗസ്ഥരും യുവതിയോട് സംസാരിച്ചിരുന്നെങ്കിലും ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് വെള്ളം ചീറ്റിച്ചുള്ള ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here