യുഎഇ (www.mediavisionnews.in): നിബന്ധനക്കള്‍ക്ക് വിധേയമായി പ്രവാസികള്‍ക്ക് 10 വര്‍ഷത്തേക്കുള്ള വിസ നല്‍കുന്നതിന് യുഎഇയില്‍ ധാരണയായി. വന്‍കിട നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും പ്രയോജനപ്പെടുന്ന പുതിയ തീരുമാനത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത മേഖലകളിലെ വിദ്ഗധര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വന്‍കിട നിക്ഷേപകര്‍ എന്നിവര്‍ക്കാണ് ഇത്തരത്തില്‍ വിസ അനുവദിക്കുക. തീരുമാനം ഈ വര്‍ഷം അവസാനത്തോടെ നടപ്പാക്കാനാണ് നിലവിലെ ധാരണ
ഏതാനും നാളുകളായി രാജ്യത്ത് വിവിധ തരത്തിലുള്ള മാറ്റങ്ങളാണ് വിസ നയത്തില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. രാജ്യത്തേക്ക് സാങ്കേതിക വൈദഗ്ധ്യമുള്ള പ്രവാസികളെ ആകര്‍ഷിക്കുന്നതിനാണ് വിസ നയത്തില്‍ മാറ്റം വരുത്തുന്നത്.
നേരത്തെ, രാജ്യത്ത് പ്രത്യേക വിസയിലൂടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 55 വയസിനു ശേഷം വിരമിക്കുന്ന പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരുന്നതിനായി സാധിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചിരുന്നു. മലയാളികള്‍ ഉള്‍പ്പെടയുള്ള നിരവധി പ്രവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഈ വിസ ലഭിക്കുന്നതിന് ചില നിബന്ധനകള്‍ പാലിക്കണം. പ്രത്യേക വിസ ആവശ്യമുള്ള വ്യക്തിക്ക് 20 ലക്ഷം ദിര്‍ഹത്തിന് തുല്യമായ നിക്ഷേപമുണ്ടായിരിക്കണം. അല്ലാത്തപകഷം 10 ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത സമ്പാദ്യം വേണം. ഇതു രണ്ടു ഇല്ലാത്ത സാഹചര്യത്തില്‍ മാസം
തോറും 20,000 ദിര്‍ഹത്തില്‍ കുറയാത്ത സ്ഥിര വരുമാനമുള്ള വ്യക്തിയായിരിക്കണം.