കൊച്ചി(www.mediavisionnews.in) : തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി.
മതിയായ അനുമതികളില്ലാതെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാനും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന വിധത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകുമ്പോൾ ഉപയോഗശേഷം ശാസ്ത്രീയമായി സംസ്കരിക്കുമെന്ന് ഉറപ്പാക്കണം. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യങ്ങൾ വ്യക്തമാക്കി തദ്ദേശവകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ഉത്തരവിറക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.