ഡാം,നദി നയം തിരുത്തണം; യു കെ യൂസുഫിന്റെ ഹരജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്

0
216

കൊച്ചി (www.mediavisionnews.in): ഡാം, നദി എന്നിവ വൃത്തിയായി സംരക്ഷിക്കണമെന്നും മണലിന്റെ കാര്യത്തില്‍ പരിസ്ഥിതിക്ക് അനുയോജ്യവും ജനങ്ങള്‍ക്കും സര്‍ക്കാരിനും ഗുണകരമാകുന്ന നയം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു കെ യൂസഫ് നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. യു കെ യൂസഫിന്റെ വാദം കോടതിയില്‍ അംഗീകരിച്ചാല്‍ ഡാമിലും നദികളിലും ഉള്ള മണ്ണും ചെളിയും മാറ്റാന്‍ ഉത്തരവാകും. ഇതുകൊണ്ട് സര്‍ക്കാരിന് കോടികളുടെ വരുമാനവും ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ മണല്‍ ലഭ്യമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തപെടുന്നത്

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here