കാര്‍ മരത്തിലിടിച്ചു: വയലനിസ്റ്റ് ബാലാഭാസ്‌ക്കറിന്റെ രണ്ട് വയസുകാരി മകള്‍ മരിച്ചു; ഭാസ്‌ക്കറിനും ഭാര്യയ്ക്കും ഗുരുതര പരിക്ക്

0
243

തിരുവനന്തപുരം(www.mediavisionnews.in): ശസ്ത വയലനിസ്റ്റ് ഭാലാബാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് ബാലാഭാസ്‌ക്കറിന്റെ മകള്‍ മരിച്ചു. രണ്ടു വയസുകാരി തേജസ്വി ഭാസ്‌ക്കര്‍ ആണ് മരിച്ചത്. ബാലാഭാസ്‌ക്കര്‍ ഭാര്യ ലക്ഷ്മി ഡ്രൈവര്‍ അര്‍ജുനന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ മൂന്ന് പേര്‍ക്കും ഗുരുതര പരിക്കേറ്റു.

തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്. തൃശൂരില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ബാലാഭാസ്‌ക്കറും മകളും മുന്‍ ഭാഗത്തെ സീറ്റിലായിരുന്നു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here