തിരുവനന്തപുരം(www.mediavisionnews.in):പ്രളയബാധിതര്‍ക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച ദുരിതാശ്വാസ വസ്തുക്കള്‍ റയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കെട്ടിക്കിടക്കുന്നു. കുടിവെള്ളവും മരുന്നും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പടെയാണ് തിരുവനന്തപുരത്ത് കെട്ടിക്കിടക്കുന്നത്. വിദേശത്ത് നിന്ന് പ്രവാസികള്‍ അയച്ച ടണ്‍ കണക്കിന് വസ്തുക്കളും നൂലാമാലകളില്‍ കുരുങ്ങി വിമാനത്താവളങ്ങളില്‍ നിന്ന് സ്വീകരിക്കാനാവുന്നില്ല.
തിരുവനന്തപുരം റയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാന്‍് ഫോമിലേ ദൃശ്യങ്ങളാണിത്. റയില്‍വേ ഉള്‍പ്പടെ കൈമാറിയ ഭക്ഷ്യവസ്തുക്കള്‍ ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ആദ്യഘട്ടത്തില്‍ വന്നവ വേഗത്തില്‍ നീങ്ങിയെങ്കിലും പിന്നീട് കാര്യങ്ങള്‍ മന്ദഗതിയിലായി. കടുത്തചൂടിലാണ് മരുന്നടക്കമുള്ളവ കെട്ടിക്കിടക്കുന്നത്. എന്നാല്‍ ക്യാംപുകളിലെ ആവശ്യത്തിന് അനുസരിച്ച് സാധനങ്ങള്‍ നീങ്ങുന്നുണ്ടെന്നാണ് ഒൗദ്യോഗിക വിശദീകരണം. സമാനമായ സാഹചര്യമാണ് വിമാത്താവളത്തിലും. വിദേശത്ത് നിന്ന് സന്നദ്ധസംഘടനകള്‍ അയച്ച സാധനങ്ങള്‍ ഒരാഴ്ചയായി കാര്‍ഗോയില്‍ കെട്ടികിടക്കുന്നു.
കൊച്ചുവേളി റയില്‍വേ സ്റ്റേഷനില്‍ ഈ കിടക്കുന്നത് ഹരായാനയില്‍ നിന്ന്അരിയും മരുന്നുമുള്‍പ്പടെ എത്തിച്ച വാഗനാണ്. മൂന്ന് ദിവസത്തിനിടെ അഞ്ചു വാഗണുകളാണ് ഇവിടെ എത്തിയത്. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ 56 വാഗണുകള്‍ ഇതുപോലെ സാധനങ്ങളുമായി കിടപ്പുണ്ട്. ക്യാംപുകളില്‍ നിന്ന് ആളുകള്‍ പൂര്‍ണമായും വീടുകളെത്തിയാലും ഇതെല്ലാം ഏറ്റെടുക്കുമോ എന്നതാണ് സംശയം.