ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിലെ മുളിഞ്ചയിൽ പണിപൂർത്തിയായിട്ടും ഉദ്ഘാടനത്തിന് മാസങ്ങൾ കാത്തിരുന്ന അങ്കണവാടി ഇന്നലെ കുട്ടികൾക്ക് തുറന്നു കൊടുത്തു. ഭക്ഷണം പാകം ചെയ്യലും, കുട്ടികൾ വിശ്രമിക്കുന്നതും, ഒരേ റൂമിൽ തന്നെയാകുന്നത് വലിയ അപകടം വിളിച്ചു വരുത്തുമെന്ന് വാർത്തയായിരുന്നു. വളരെയേറെ സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്കാണ് ഇപ്പോൾ അങ്കണവാടി മാറ്റിയത്. സമാധാനവും, സുരക്ഷിതവുമുള്ള നല്ല കോൺക്രീറ്റ് കെട്ടിടമാണിത്. കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനും സ്ഥലം സൗകര്യമുണ്ട്.
വാർഡ് മെമ്പർ സുജാതയുടെ ശ്രമ ഫലമായാണ് വേഗത്തിൽ കെട്ടിടം തുറന്നു കൊടുക്കാൻ സാധിച്ചത്.
മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൽ റസാഖ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, വൈസ് പ്രസിഡണ്ട് മമത ദിവാകർ, പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ്, വാർഡ് മെമ്പർ സുജാത ഷെട്ടി, മറ്റു വാർഡ് മെമ്പർമാർ, രാഷ്ട്രീയപാർട്ടി നേതാക്കൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്.