ബായാർ(www.mediavisionnews.in): ദിവസംതോറും ഇന്ധന വില കൂട്ടുന്നതിൽ പ്രതിഷേധിച്ച് വിജയികൾക്ക് രണ്ട് ലീറ്റർ പെട്രോൾ സമ്മാനിച്ചാണ് ഡി.വൈ.എഫ്.ഐ ബായാർ യൂണിറ്റ് കമ്മിറ്റി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. ആറ് ടീമുകളായി മത്സരിച്ച് ഒന്നാം സ്ഥാനത്തിലെത്തിയ ബി.സി ടൈഗർ ബായാറിന് രണ്ട് ലിറ്റർ പെട്രോൾ സമ്മാനമായി നൽകി.
ഡി.വൈ.എഫ്.ഐ മഞ്ചേശ്വരം ബ്ലോക് കമ്മിറ്റി അംഗം സകരിയ ബായാർ, യൂണിറ്റ് സെക്രട്ടറി ചന്ദ്രൻ, പ്രിസിഡന്റ് മാലിക് ബായാർ, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിനയൻ, സുബൈർ എം.എ ഗണേശ തുടങ്ങിയവർ സംബന്ധിച്ചു.
യാണ്