സലീം കുമാറിന്റെ ആ ബുദ്ധി 45 പേര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ സഹായകരമായി !

0
284

പറവൂര്‍(www.mediavisionnews.in): ദുരിതാശ്വാസത്തിന് കൊടുക്കാന്‍ വച്ച പച്ചക്കറിയും അരിയും കഴിച്ചാണ് താന്‍ അടക്കം 45 പേര്‍ ജീവിച്ചതെന്ന് നടന്‍ സലീം കുമാര്‍.

സമീപ പ്രദേശത്തെ ദുരിതാശ്വാസ ക്യാംപില്‍ എത്തിക്കാന്‍ കരുതിവച്ചതായിരുന്നു അരിയും പച്ചക്കറിയും. ഇത് പിന്നീട് താനടക്കം 45 പേര്‍ക്ക് ഉപകാരപ്പെടുകയായിരുന്നു.

വെള്ളം പൊങ്ങിയപ്പോള്‍ വീട് വിട്ടിറങ്ങാനിറങ്ങിയ സലീം കുമാറിന്റെ വീട്ടില്‍ സമീപവാസികള്‍ എത്തിയതോടെയാണ് അദ്ദേഹം യാത്ര അവസാനിപ്പിച്ചത്.

വെള്ളം വീടിനെ വളഞ്ഞപ്പോള്‍ പല ആളുകളെയും വിളിച്ച്‌ സഹായം അഭ്യര്‍ത്ഥിച്ചു. ഒരു സേനയും എത്തിയില്ലന്നും സലീം കുമാര്‍ പറഞ്ഞു.

എല്ലാവരും ഇപ്പോള്‍ എത്തുമെന്ന് പറഞ്ഞ് പറ്റിച്ചു. നാല് ദിവസം കാത്തിരുന്നു, ഒടുവില്‍ രക്ഷക്ക് എത്തിയത് മത്സ്യതൊഴിലാളികള്‍ മാത്രമാണ്. സലീം കുമാര്‍ വ്യക്തമാക്കി.

താനടക്കം ദുരിതത്തില്‍ കുടുങ്ങിയ വാര്‍ത്ത പുറത്ത് വിട്ട മാധ്യമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here