സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകളും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്ന് മന്ത്രി

0
206

തൃശൂര്‍(www.mediavisionnews.in) : മഴക്കെടുതിയും ഉരുള്‍പ്പൊട്ടലുമുള്‍പ്പടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകളും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍.

സങ്കേതിക തടസ്സങ്ങള്‍ ഒവിവാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക പെട്ടന്ന് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്ബുകളില്‍ മെഡിക്കല്‍ സേവനം ഉറപ്പുവരുത്തണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പൊലീസ് സേനയെ നിയോഗിക്കണം. പൊലീസ് പെട്രോളിങ് ക്യത്യമായി നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

പട്ടികവര്‍ഗ മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പ്രത്യേക ശ്രദ്ധ നല്‍കണം. അപകട സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര നിരോധിക്കണം. പഞ്ചായത്തുകള്‍ വഴി ജനങ്ങള്‍ക്ക് ആവശ്യമായ അറിയിപ്പുകള്‍ നല്‍കണം. ക്യാമ്ബുകളില്‍ ആളുകള്‍ നേരിട്ട് ഭക്ഷണം വിതരണം ചെയ്യുന്ന അവസ്ഥ ഒഴിവാക്കണം. ക്യാമ്ബുകളിലേക്കുള്ള ആളുകളുടെ സന്ദര്‍ശനം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഒരു ഡാമിന്റെയും അവസ്ഥ ഭീതിതമല്ല. അനാവശ്യമായി ആരും ഭീതിപ്പടര്‍ത്തരുത്. ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ പരമാവധി ഇടപെടല്‍ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ചാലക്കുടി റസ്റ്റ് ഹൗസില്‍ വച്ചു നടന്ന ദുരിതാശ്വാസ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാലക്കുടി താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്ബുകളും മന്ത്രി സന്ദര്‍ശിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here