വൊർക്കാടി ബാക്രബയലിൽ മുസ്ലിം ലീഗ്, ചെർക്കളം അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

0
282

വൊർക്കാടി(www.mediavisionnews.in): മുസ്ലിം ലീഗ് വൊർക്കാടി പഞ്ചായത്ത് ബാക്രബയൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ മർഹൂം ചെർക്കളം അബ്ദുള്ള അനുസ്മരണവും പ്രാർത്ഥന സംഗമവും മദ്രസ ഹാളിൽ നടത്തി. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പി.ബി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പാത്തൂർ ഉസ്താദ് ശൈഖുനാ പി അഹ്മദ് മുസ്ലിയാർ പ്രാർത്ഥനയ്ക് നേതൃത്വം നൽകി. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു. എസ്കെഎസ്എസ് എഫ് ജില്ല ജനറൽ സെക്രട്ടറി കജ മുഹമ്മദ് ഫൈസി, മാഹിൻ ദാരിമി പാത്തൂർ, അശ്രഫ് കൊടിയമ്മ, ഉമ്മറബ്ബ ആനക്കല്ല്, ബി എൻ മുഹമ്മദ് അലി, ബിപി അബ്ദുൽ കാദർ മുസ്ലിയാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി എ അബ്ദുൽ മജീദ്, സുബൈർ മാസ്റ്റർ, ബി അഹ്മദ് കുഞ്ഞി ഹാജി, കെ എം മുഹമ്മദ് കുഞ്ഞി ഹാജി, ബി മുഹമ്മദ് ഹാജി, കെ ഹസ്സൻ കുഞ്ഞി, പി എം ഇസ്മയിൽ, ലത്തീഫ് കജ, ഡി ബി അബ്ദുൽ കാദർ, എൻ എം ഹമീദ് നടി ബയൽ, സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here