മംഗൽപാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന ആവശ്യം ശക്തം; ഭരണസമിതി യോഗം പ്രമേയം പാസാക്കി

0
243

ഉപ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സും കാസർകോഡ് മംഗളൂരുവിനുമിടയിലെ ഏറ്റവും വലിയ ഉപനഗരവുമായ ഉപ്പള പട്ടണം സ്ഥിതി ചെയ്യുന്ന മംഗൽപ്പാടി പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു.

നഗരസഭയാക്കി ഉയർത്തുന്നതിന് സർക്കാറിൽ ശക്തമായ ആവശ്യം ഉന്നയിക്കാൻ ഇന്നലെ ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഠമായി പ്രമേയത്തിലൂടെ അവശ്യപ്പെട്ടു.

എഴുപതിനായിരത്തിലധികം ജനസംഖ്യയും രണ്ട് കോടിയിലേറെ തനതു വരുമാനവുമുള്ള പഞ്ചായത്താണ് മംഗൽപാടി. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ജനസാന്ദ്രതയേറിയതും പട്ടണത്തിൽ എളുപ്പം എത്തിചേരാൻ യാത്രാ സൗകര്യവും മറ്റും കൊണ്ട് പര്യാപ്ത്തവുമാണ്. മഞ്ചേശ്വരം താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നതും ഉപ്പള നഗരത്തോട് ചേർന്നുള്ള ദേശീയപാതയോരത്താണ്.

വർഷങ്ങൾക്ക് മുമ്പ് തന്നെ സ്പെഷ്യൽ ഗ്രേഡ് പദവി ലഭിച്ച മംഗൽപാടി പഞ്ചായത്തിൽ നിലവിൽ വിവിധ ആവശ്യങ്ങൾക്കായി ദിനേന ഓഫീസിൽ എത്തുന്ന പൊതു ജനങ്ങൾക്ക് ആവശ്യമായ സേവനം നൽകാൻ നിലവിൽ കഴിയാത്ത സ്ഥിതിയാണുള്ളത്. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന മംഗൽപാടി പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തിയാൽ പൊതു ജനങ്ങൾക്ക് യഥാസമയം മികച്ച സേവനം ലഭ്യമാക്കാനാകുമെന്ന് ഭരണസമിതി യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രസിഡന്റ് ഷാഹുൽ ബന്തിയോട് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജമീല സിദ്ധീഖ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എം. മുസ്തഫ, ആയിഷത്ത് ഫാരിസ, അബ്ദുൽ റസാഖ്, അംഗങ്ങളായ ഫാത്തിമ, മുഹമ്മദ് ഉപ്പള ഗേറ്റ്, സുജാത ഷെട്ടി, സംഷാദ് ബീഗം, വൽസരാജ് കെ.പി, ഉമേശ് ഷെട്ടി, അബ്ദുൽ റഹിമാൻ, സുഹറ, രേവതി, മഞ്ചുനാഥ, പ്രസാദ് റൈ , സഞ്ജീവ, ബീഫാത്തിമ അബൂബക്കർ , അബ്ദുൽ ജലീൽ, ജയഷർമിള, ബാലകൃഷ്ണ അമ്പാർ, സീനത്ത് ബീഗം എന്നിവർ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു. സെക്രട്ടറി അബ്ദുൽ ഫത്താഹ് സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here