തലപ്പാടി ടോൾ ബൂത്തിൽ മംഗൽപാടി പഞ്ചായത്തുകാരെ ടോളിൽ നിന്നും ഒഴിവാക്കണം: മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി-

0
255

ഉപ്പള (www.mediavisionnews.in): കാസറഗോഡ് മംഗലാപുരം ദേശീയ പാതയിൽ ദിവസേന നിരവധി തവണ സംസ്ഥാന അതിർത്തി കടന്നു പോകേണ്ട മംഗൽപാടി പഞ്ചായത്ത് നിവാസികളെ തലപ്പാടി ടോൾ ബൂത്തിൽ ടോൾ ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നു മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ചു ബഹുജനങ്ങളെ അണിനിരത്തി സമരത്തിനിറങ്ങണമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജമാക്കാൻ എല്ലാ വാർഡുകളിലും യോഗം ചേരാനും തീരുമാനിച്ചു.

പ്രസിഡന്റ് സത്യൻ സി ഉപ്പള അധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി ഓ .എം.റഷീദ് സ്വാഗതവും,ഓം കൃഷ്ണ നന്ദിയും പറഞ്ഞു.പി.എം.കാദർ,മുഹമ്മദ്‌ സോങ്കാൽ,വാസന്തി,ഹുസൈൻ,ഇബ്രാഹിം കോട്ട,ചന്ദ്രാവതി,ഗിരിജ,ദേവകി,പുഷ്പവതി തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here