ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു

0
265

ജനീവ(www.mediavisionnews.in): ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു. നോബേല്‍ ജേതാവായ അദ്ദേഹത്തിന്റെ മരണം യു.എന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്തു. 1938 ല്‍ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു.

സിറിയയിലെ യു.എന്‍ പത്യേക പ്രതിനിധിയായി പിന്നീട് പ്രവര്‍ത്തിച്ച അദ്ദേഹം സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. സാമൂഹിക സേവന മേഖലയില്‍ നടത്തിയ സേവനങ്ങള്‍ മാനിച്ച്‌ 2001ല്‍ അന്നന് നോബല്‍ സമ്മാനം ലഭിച്ചു. വിവാഹിതനായ അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്. .

 

LEAVE A REPLY

Please enter your comment!
Please enter your name here