ആരിക്കാടി(www.mediavisionnews.in): ഇഖ്‌വാൻസ് യുവജന വേദിയുടെ നേതൃത്വത്തില്‍ പ്രളയ ബാധിതർക്ക് സഹായം. ഇഖ്‌വാൻസ് യുവജന വേദിയുടെ നേതൃത്വത്തില്‍ പ്രളയബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി എറണാകുളം ഇടപ്പള്ളിയിലേക് വാഹനം പി.കെ നഗർ ഇഖ്‌വാൻസ് ക്ലബ് പരിസരത്ത് നിന്ന് പുറപ്പെട്ടു തിരിച്ചു വന്നു. ഇഖ്‌വാൻസിന്റെ മെമ്പർമാർ, ഹെല്പ് ലൈൻ വാട്സാപ്പ് കൂട്ടായിമ, റെഡ് ആർമി വാട്സ്ആപ്പ് ഗ്രൂപ്പ് ആരിക്കാടി, നന്മസാധു സഹായനിധി ഷിറിയ, എന്നിവർ ഇതിനു വേണ്ടി സഹായിച്ചു.കൊച്ചിയിൽ യാത്ര അസൗകര്യം മൂലം അകപ്പെട്ട 47 പേരെ ഇഖ്‌വാൻസിന്റെ കീഴിൽ നാട്ടിൽ എത്തിച്ചു.
കായിക രംഗങ്ങളിൽ ജില്ലയിൽ തന്നെ മികവാർന്ന പ്രകടനം കാഴ്ച വെക്കുന്നതോടൊപ്പം ജീവകാരുണ്യ രംഗത്ത് നാട്ടിലെ നിറസാനിധ്യമായ ഇഖ്‌വാൻസ് വീട് വീടാന്തരം കയറി ഇറങ്ങിയും കടകളിൽ നിന്നും മറ്റും സമാഹരിച്ച ലക്ഷം രൂപയോളം വിലവരുന്ന വിഭവങ്ങളും പുത്തനുടുപ്പകളും ഇതിൽ ഉൾപ്പെടും.
ക്ലബ്ബ് സെക്രട്ടറി സിദീഖ് ഐ.എൻ.ജി, സിദീഖ് ലോഗി, അഷ്‌റഫ് ഖാളി, ശരീഫ് മൊക്കാസിന്, സമീർ, അസീസ്, അലി, അബ്ദുല്ല ആരിക്കാടി, ബഷീർ കന്തൽ, എന്നിവർ പ്രളയ ബാധിത പ്രദേശത്തേക്ക് സഹായം എത്തിച്ചു. ഇഖ്‌വാൻസ് ഹൈ കമാൻഡ് അംഗം അസീസ് സാഗ്, പ്രസിഡന്റ് മൻസൂർ സ്രാങ്, ട്രെഷറർ അൻസീഫ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ക്ലബ്ബ് അംഗങ്ങളും യാത്രയയപ്പ് നൽകി.