സ്വാതന്ത്രദിനത്തിൽ സൗജന്യ ഷുഗർ-പ്രഷർ പരിശോധന ക്യാമ്പ് നടത്തി

0
294

ഉളിയത്തടുക്ക (www.mediavisionnews.in):: കാസറഗോഡ് ജനമൈത്രി പോലീസിന്റെയും മധൂർ പഞ്ചായത്ത് കുടുമ്പശ്രീയുടെയും സഹകരണത്തോടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കെ.ഡി.സി ലാബിൽ സൗജന്യമായി ഷുഗർ, പ്രഷർ പരിശോധനയും ഡയബെറ്റോളജിസ്റ്റ് ഡോ.ഷെരീഫ് കെ.അഹമ്മദിന്റെ സൗജന്യ കൺസൾട്ടേഷനും നടത്തി.

മധൂർ പഞ്ചായത്ത് CDS ചെയർപേഴ്സൺ ശ്രീമതി രേണുക കെ.യുടെ അധ്യക്ഷതയിൽ കാസറഗോഡ് ജനമൈത്രി പോലീസ് CRO ശ്രീ. KPV രാജീവൻ ASI ക്യാമ്പ് ഉൽഘാടനം ചെയ്തു.

ഡോ.ഷെരീഫ് കെ അഹമ്മദ്(ഡയബെറ്റോളജിസ്റ്റ്), ഡോ.രമ്യ KA(ഡയറക്ടർ), ശ്രീമതി.ജമീല (മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി), റാഷിദ് (ഡയറക്ടർ) എന്നിവർ പ്രസംഗിച്ചു. മധൂർ പഞ്ചായത്ത് സെക്രട്ടറി ശ്രീ.പ്രശാന്ത് കുമാർ സ്വാഗതവും KDC ലാബ് MD അബൂ യാസിർ നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here