സിദ്ധീഖിന്റെ കൊലപാതകം; സംഘ്പരിവാർ നാടിനാപത്ത്: എസ്.ഡി.പി.ഐ

0
352

ഉപ്പള(www.mediavisionnews.in): വളരെ സമാധാനത്തോടെ കഴിഞ്ഞിരുന്ന നാടുകളിൽ മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കി, അതിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കുന്ന പൈശാചികതയാണ് സംഘ് പരിവാറെന്നും, അതാണ് ഉപ്പള സോങ്കാലിലെ സിദ്ധീഖിന്റെ കൊലപാതകമെന്നും എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പറഞ്ഞു.

സംഘ് പരിവാർ പ്രതികളാകുന്ന പല കേസുകളിലും വസ്തുനിഷ്ടമായ അന്വേഷണം നടക്കാറില്ല കേസുകളിൽ ഗൂഢാലോചന നടത്തിയവർ, പ്രതികളെ സഹായിച്ചവർ എന്നിവരേ പ്രതിചേർക്കാതെ, നേതാക്കൾ പറയുന്നവരേ മാത്രം പ്രതികളാക്കി മറ്റുള്ളവരേ രക്ഷപ്പെടുത്തുന്ന രീതികളാണ് പല കേസുകളിലും നടക്കുന്നത് ഇത് കുഴപ്പങ്ങൾ ഉണ്ടാക്കുന്നവർക്ക് സഹായകരമാകുന്നുണ്ട് കമ്മിറ്റി പറഞ്ഞു.

ഉപ്പള സിദ്ധീഖിന്റെ കൊലപാതകത്തെ പറ്റി സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളേയും നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷനൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മജീദ് വോർക്കാടി അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാൽ ഹൊസങ്കടി, അൻസാർ ഹൊസങ്കടി, സക്കരിയ ഉര്യാവരം, ഇഖ്ബാൽ പൊസോട്ട്, അബ്ദുൽ ഹമീദ്, മുബാറക് കടമ്പാർ
സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here