വൊർക്കാടിയിൽ തരിശുഭൂമിയെ കതിരണിയിക്കാൻ കുടുംബശ്രീ

0
280

മഞ്ചേശ്വരം(www.mediavisionnews.in): തരിശുരഹിത നെൽക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി പാവള കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ നെൽക്കൃഷി തുടങ്ങി. വൊർക്കാടി പഞ്ചായത്തിൽ 30 വർഷത്തിലധികമായി തരിശിട്ടിരുന്ന സ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നത്. പാവളയിൽ ഒരേക്കർ തരിശുഭൂമിയിലാണ് നെൽക്കൃഷിയാരംഭിച്ചത്.

ഞാറുനടീൽ പഞ്ചായത്ത് പ്രസിഡന്റ് ബി.എ.മജീദ് ഉദ്ഘാടനം ചെയ്തു. കൃഷിഭവന്റെ സഹായത്തോടെ തരിശുരഹിത നെൽക്കൃഷി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വ്യാപിപ്പിക്കാൻ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രവർത്തകർക്ക് ആവശ്യമായ സഹായങ്ങൾ പഞ്ചായത്ത് നൽകും. കൃഷി ഓഫീസർ എം.എൻ.ദിപിൻ, കൃഷി അസി. പി.വി.മുരളീകൃഷ്ണൻ, സി.ഡി.എസ്. അംഗങ്ങളായ വിജയലക്ഷ്മി, ശ്വേത തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

 

LEAVE A REPLY

Please enter your comment!
Please enter your name here