വൈസ് പ്രസിഡന്റും പുറത്തായി: എന്‍മകജെ പഞ്ചായത്തില്‍ ബിജെപി ഭരണം അവസാനിച്ചു

0
262

ബദിയഡുക്ക(www.mediavisionnews.in):എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡന്റിനു പുറകെ വൈസ് പ്രസിഡന്റും അവിശ്വാസത്തില്‍ പുറത്തായി. ഇതോടെ എന്‍മകജെയില്‍ ബിജെപി ഭരണം അവസാനിച്ചു. ബിജെപിയിലെ കെ.പുട്ടപ്പയ്ക്ക് എതിരെ മുസ്ലീം ലീഗിലെ സിദ്ദീഖ് ഒളമൊഗര്‍ വ്യാഴാഴ്ച അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഏഴിനെതിരെ പത്ത് വോട്ട് കള്‍ക്ക് വിജയിച്ചു. അവിശ്വാസപ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെയാണിത്.

പഞ്ചായത്ത് പ്രസിഡന്റ് ബി ജെപിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരായ അവിശ്വാസം ബുധനാഴ്ച വിജയിച്ചിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ കാസര്‍കോട് ജില്ലയില്‍ ബിജെപിക്ക് രണ്ട് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി.

ആഗസ്ത് രണ്ടിന് കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായിരുന്നു.

പ്രസിഡന്റ് ബിജെപിയിലെ ജി സ്വപ്നയ്ക്ക് എതിരെ സി പിഐഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ 18 വര്‍ഷത്തെ ബിജെപി ഭരണമാണ് കാറഡുക്കയില്‍ അവസാനിച്ചത്. ഒരാഴ്ചയ്ക്ക്ശേഷം നടന്ന എന്‍മകജെ പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റിനെതിരെയും വൈസ് പ്രസിഡന്റിനെ തിരെയും നടന്ന അവിശ്വാസ പ്രമേയ വിജയവും ബി ജെ പിയുടെ വര്‍ഗീയ നിലപാടിനെതിരെയും രണ്ടര വര്‍ഷകാലത്തെ വികസന വിരുദ്ധ ഭരണത്തിനെതിരായ വിധിയെഴുത്തായി മാറി.

വ്യാഴാഴ്ച രാവിലെ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അബ്ദുല്ല നേതൃത്വം നല്‍കി. 17 അംഗ ഭരണസമിതിയില്‍ ഏഴ് അംഗങ്ങള്‍ മാത്രമാണ് ബിജെപിക്കുള്ളത്. ഏഴ് അംഗങ്ങള്‍ യുഡിഎഫിനും മൂന്ന് അംഗങ്ങള്‍ എല്‍ഡിഎഫിനുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here