വിവാദങ്ങള്‍ക്കിടയിലും കേരളത്തെ കൈവിടാതെ യു.എ.ഇ ; ഒമ്പതരക്കോടി സംഭാവന നല്‍കി ദുബൈ ഇസ്‌ലാമിക് ബാങ്ക്

0
257

ദുബൈ(www.mediavisionnews.in): പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 5മില്യണ്‍ ദിര്‍ഹം (9,54,84,740.96രൂപ) സംഭാവന നല്‍കി ദുബൈ ഇസ്‌ലാമിക് ബാങ്ക്.

എല്ലാ വ്യവസായികളും സംരംഭങ്ങളും കേരളത്തെ സഹായിക്കണമെന്ന ഖലീഫമാരുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് ബാങ്കിന്റെ നടപടി. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റിനാണ് ഈ തുക കൈമാറിയിരിക്കുന്നത്.

‘കേരളത്തിലുള്ള ഞങ്ങളുടെ ഇന്ത്യന്‍ സഹോദരങ്ങളുടെ ദുരിതമകറ്റാന്‍ ഈ തുക പൂര്‍ണമായും ഉപയോഗിക്കും.’ എം.ബി.ആര്‍.സി.എച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബൗമെല്ല പറഞ്ഞു.

ലോകമെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം പ്രാവര്‍ത്തിക്കാന്‍ ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്ന് ദുബൈ ഇസ്‌ലാമിക് ബാങ്ക് ബോര്‍ഡ് അംഗം അബ്ദുള്ള അല്‍ ഹംലി പറഞ്ഞു. മനുഷ്യരുടെ ദുരിതവും വേദനകളും അകറ്റാനുള്ള അത്തരം ശ്രമങ്ങളില്‍ പങ്കാളിയാവുന്നതില്‍ ബാങ്കിന് അഭിമാനമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നേരത്തെ ദുബൈ കേന്ദ്രീകരിച്ചുള്ള വിമാനക്കമ്പനിയായ സ്‌കൈകാര്‍ഗോ കേരളത്തിലെ ദുരിതബാധിതര്‍ക്കായി 175 ടണ്ണിലേറെ സാധനങ്ങള്‍ എത്തിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9947019278 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here