വധശിക്ഷയ്ക്ക് തൊട്ടുമുന്‍പ് മകന്റെ ഘാതകന് പിതാവ് മാപ്പ് നല്‍കി; വൈറലായി സൗദിയില്‍ നിന്നുള്ള വീഡിയോ

0
276

റിയാദ് (www.mediavisionnews.in): വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന് ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടു മുന്‍പ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നല്‍കി. കഴിഞ്ഞ ദിവസം സൗദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സൗദിയിലെ റാബിഗ് പ്രവിശ്യയില്‍ നടന്ന കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വധശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലുകള്‍ തള്ളുകയും ബന്ധുക്കള്‍ മാപ്പ് നല്‍കാതിരിക്കുകയും ചെയ്തതിനാല്‍ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് മുഹമ്മദ് ബിന്‍ ദവാസ് അല്‍ ബലദിയും പ്രതിയുടെ ശിക്ഷ നടപ്പിലാക്കുന്നത് കാണാനെത്തിയിരുന്നു.തയ്യാറെടുപ്പുകളെല്ലാം നടന്നതിന് ശേഷം പ്രതിയുടെ വധശിക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങവെ മുഹമ്മദ് ബിന്‍ ദവാസ് അല്‍ ബലദി ഉദ്യോഗസ്ഥരുടെ അടുത്തേക്ക് ചെന്ന് തന്റെ മകന്റെ ഘാതകന്‍ താന്‍ മാപ്പുനല്‍കുന്നുവെന്ന് പ്രഖ്യപിക്കുകയായിരുന്നു.

ശിക്ഷ നടപ്പിലാക്കുന്നത് കാണാന്‍ തടിച്ചു കൂടിയ ജനങ്ങള്‍ വന്‍ കയ്യടിയോടെയാണ് ഈ പ്രഖ്യാപനത്തെ സ്വീകരിച്ച് ആഹ്ലാദം പ്രകടിപ്പിച്ചത്. ഈ സംഭവങ്ങളുടെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here