മ്യാന്‍മര്‍ (www.mediavisionnews.in): മ്യാന്‍മറിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. ഏകദേശം 148000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 94000 പേരെ 157 ക്യാംപുകളിലായി അഭയം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മരണമടഞ്ഞവരില്‍ 3 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. മ്യാന്‍മറിലെ ബാഗോ പ്രവിശ്യയിലാണ് വെള്ളപ്പൊക്കമുണ്ടായത്.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുന്നുണ്ട്. മഴയോടൊപ്പം, നാല് പ്രവിശ്യകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ അന്വേഷിക്കുന്നുണ്ട്. നിരവധി പേര്‍ മരണമടഞ്ഞിട്ടുണ്ടെന്നും, വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും സോഷ്യല്‍ വെല്‍ഫയര്‍ മിനിസ്ട്രി ഡയറക്ടര്‍ ഫ്യൂ ലി ലിയ തുന്‍ വ്യക്തമാക്കി.
ചില പ്രദേശങ്ങളില്‍ വെള്ളം താഴുന്നുണ്ട്. പക്ഷേ എത്ര ദിവസം കൊണ്ട് ജലനിരപ്പ് കുറയുമെന്നത് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കന്‍ വിയറ്റ്‌നാമില്‍ 7 പേര്‍ കൊല്ലപ്പെടുകയും, 12 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ബോട്ടുകളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കനത്ത മഴ മൂലം രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെടുന്നുണ്ട്.
നിരവധിയാളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തില്‍ വീടുകള്‍ മുങ്ങിയിട്ടുണ്ട്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
എല്ലാ വര്‍ഷവും വെള്ളപ്പൊക്കം മൂലം നിരവധിയാളുകള്‍ മ്യാന്‍മറില്‍ മരിക്കാറുണ്ട്. 2008ലുണ്ടായ മ്യാന്‍മറിലുണ്ടായ ചുഴലിക്കാറ്റില്‍ ഏകദേശം 13800 പേര്‍ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 2015 ലുണ്ടായ വെള്ളപ്പൊക്കത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും, 200000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ