തിരുവനന്തപുരം(www.mediavisionnews.in):പ്രളയക്കെടുതിയിലകപ്പെട്ട സംസ്ഥാനത്തെ കരകയറ്റാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ വാഗ്ദാനം ചെയ്തത് 500 കോടിയോളം രൂപ.
മഴ രൂക്ഷമായതിനെ തുടര്‍ന്ന് കേരളം മുമ്പെങ്ങുമില്ലാത്ത വിധം ദുരിതത്തിലായതോടെ കഴിഞ്ഞ 13 നാണ് സഹായനിധിയിലേക്ക സംഭാവന സ്വീകരിച്ചു തുടങ്ങിയത്.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള വാഗ്ദാനങ്ങളാണ് ഇത്. ഇതുവരെ 175 കോടിയോളം രൂപയാണ് അക്കൗണ്ടിലെത്തിയിട്ടുള്ളത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്തയായ 120 കോടി ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നുണ്ട്. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരോട് രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുമാത്രം ഏതാണ്ട് 175 കോടി വരും. കൂടാതെ ഖത്തറടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ എത്തിയിരുന്നു.
തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഡെല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളുടെ സഹായ വാഗ്ദാനങ്ങളും എത്താനുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ധനസഹായം പ്രതീക്ഷിക്കുന്നുണ്ട്.