മഴമരണം 92; ആശങ്കയുടെ മറ്റൊരു രാത്രിയിലേക്ക് കേരളം

0
258

കൊച്ചി:(www.mediavisionnews.in)സംസ്ഥാനത്ത് ശക്തമായ പ്രളയവും പേമാരിയും മൂലം മരണം 92 ആയി. ഉരൾപൊട്ടലും കനത്ത മഴയും നാശം വിതച്ച് മുന്നേറുകയാണ്. എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം , ഇടുക്കി ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. ഇന്നലെയും ഇന്നുമായി മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണമാണ് 90 കടന്നത്.

തൃശൂർ കൂറാഞ്ചേരിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് 14 പേരാണ് മരിച്ചത്.

ദേവികുളത്ത് ഉരുൾപൊട്ടി നാലുപേർ മരിച്ചു.

മരം വീണ് കട്ടപ്പനയിലും ഒരു മരണം ഉണ്ടായി.

ഇടുക്കി ജിലിലയിൽ മാത്രം രണ്ടു ദിവസങ്ങളിലായി 16 മരണം

മലപ്പുറം ഓടക്കയം നെല്ലായി കോളനിയില്‍ മണ്ണിടിഞ്ഞ് ഏഴുമരണം

പാലക്കാട് നെന്മാറ ചേരുംകാട് ഉരുള്‍പൊട്ടി ഏഴു മരണം

ദേശമംഗലം പള്ളത്ത് മണ്ണിടിഞ്ഞ് രണ്ടുമരണം, ആറ് വീടുകള്‍ മണ്ണിനടിയില്‍

കോഴിക്കോട് ഊര്‍ക്കടവില്‍ വീടിനുമുകളില്‍ മതിലിടിഞ്ഞ് രണ്ടു കുട്ടികള്‍ മരിച്ചു

തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് രണ്ടു മരണം, കുറ്റൂരില്‍ ഒരുമരണം

കടുത്തുരുത്തിയില്‍ രണ്ടുവയസുകാരന്‍ വെള്ളച്ചാലില്‍ വീണ് മരിച്ചു

സംസ്ഥാനം അഭൂതപൂർവമായ ദുരന്ത അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. രക്ഷാ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഏറ്റവുമധികം പേരെ പ്രളയം ബാധിച്ച എറണാകുളം ജില്ലയില്‍ സൈനിക വിഭാഗങ്ങള്‍ രംഗത്തിറങ്ങി. ചാലക്കുടിപ്പുഴയുടെ ഇരുകരകളിലും ഒരുകിലോമീറ്റര്‍ പരിധിയിലുള്ളവര്‍ മാറണം; ആലുവയിലും വെള്ളമെത്തിയതിന്റെ അര കി.മീ. പരിധിയിലുള്ളവരും ഒഴിയണം; ഭൂതത്താന്‍ കെട്ട്, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ കവിഞ്ഞൊഴുകുന്നു.  ജലനിരപ്പ് ഇനിയും ഉയരും .പമ്പയിലും പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ക്രമാധീതമായി ഉയരുന്നതിനാല്‍ തീരങ്ങളില്‍ പ്രളയം രൂക്ഷം. നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. ആലുവ, ചാലക്കുടി, ആറന്മുള, റാന്നി, തൃശൂര്‍, കോഴിക്കോട്, മൂവാറ്റുപുഴ പട്ടണങ്ങള്‍ മുങ്ങി. തൊടുപുഴ, കാലടി ടൗണുകളിലും വെള്ളം കയറി.  കുട്ടനാട് , മാന്നാര്‍, മാവേലിക്കര, ചെങ്ങന്നൂര്‍ പ്രദേശങ്ങളിലും സ്ഥിതി ഗുതുരം. ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചുറ്റുവട്ടത്തുള്ള കൂടുതല്‍പേര്‍ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഉള്‍പ്പെടെ രംഗത്തുണ്ടെങ്കിലും ഇപ്പോഴും പതിനായിരങ്ങള്‍ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here