മദ്റസാ വിദ്യാർത്ഥിയുടെ കൊലപാതകം യാഥാർത്യം പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

0
285

ബന്തിയോട്(www.mediavisionnews.in): കഴിഞ്ഞ ഞായറാഴ്ച രാവിലെ മുട്ടം മഖ്ദൂമിയയിൽ രണ്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ നിസാര പ്രശ്നം ഒരു വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ കലാശിച്ചപ്പോൾ ഉണ്ടായ ഞെട്ടലിലാണ് നാട്ടുകാർ. ഒരു വിദ്യാർത്ഥിയെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും ഇത് വരെ യാഥാർത്ഥ്യം പുറത്ത് വന്നിട്ടില്ല. ഇതിനെതിരെയാണ് നാട്ടുകാർ ആക്ഷൻ ക്മിറ്റി രൂപീകരിച്ചത്.

ആക്ഷൻ കമ്മിറ്റി ചെയർമാനായി സി.എ ഹമീദിനെയും,വൈസ് ചെയർമാനായി ജബ്ബാർ.പി.ജി.എം നെയും കൺവീനറായി അബ്ദുല്ല ഒളയം, ജോയിന്റ് കൺവീനർമാരായി ജലീൽ,ഐ.എ, സത്താർ.കെ.ജി, സൈനുദ്ദീൻ, സത്താർ ഒളയം, മജീദ് പഞ്ചത്തൊട്ടി, ഫൈസൽ ടിമ്പർ എന്നിവരേയും ട്രഷറർ ആയി സാലി സീഗന്റടിയേയും തെരഞ്ഞടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here