മംഗൽപ്പാടി പഞ്ചായത്തിൽ ബിജെപി-ആർ.എസ്.എസ് വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു: മുസ്ലിം ലീഗ്

0
281

ഉപ്പള (www.mediavisionnews.in): പരസ്പരം സ്നേഹത്തോടും ബഹുമാനതോടുംകഴിയുന്ന സമുദായങ്ങളെ തമ്മിൽലടിപ്പിച്ച് ബിജെപി മുതലെടുക്കാൻ ശ്രമിക്കുന്നു. സിദ്ദിഖ് എന്ന യുവാവിനെ നിസാര സംസാരത്തിനിടെ കുത്തികൊന്നത് ഇതിന്റെ ഭാഗമായിട്ടാണെന്ന് മുസ്ലിം ലീഗ്.

മംഗൽപാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വിൽപനയും, വിദേശ മദ്യ വിൽപനയും നടക്കുമ്പോൾ പൊലീസോ,എക്സൈസോ കണ്ടില്ലന്നു നടിക്കുന്നത് പ്രതിഷേധാർഹമാണ്. ഈ അടുത്ത കാലത്ത് കർണാടകയിൽ നിന്ന് പശുകളെ കൊണ്ട് വരുമ്പോൾ ഗോ രക്ഷകർ എന്ന പേരിൽ ബിജെപികാർ ആക്രമിച്ചിരുന്നു.

സിദ്ദിഖ്നെ കൊലപ്പെടുത്തിയ പ്രതികൾ ഇതിനു മുമ്പും വർഗ്ഗീയ ലക്ഷ്യം വെച്ച് യുവാവിനെ കുത്തി പരിക്കേൽപിച്ചിട്ടുണ്ട്. ആർ.എസ്.എസ്, സംഘ്പരിവാർ ക്രിമിനൽ സംഘം നടത്തുന്ന കൊലപാതകങ്ങൾക്ക് ഒത്താശ ചെയ്തു കൊടുക്കുന്നവരെയും, കൊലയാളി സംഘത്തെ സംരക്ഷിക്കുന്നവരെയും, കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും ഗൂഢാലോചന നടത്തി പറഞ്ഞയക്കുന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്ന് മംഗൽപാടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ എം.ബി യൂസഫ്, വൈസ് പ്രസിഡന്റ്‌ പി.എം സലീം എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here