ബിഎസ്‌ ചാരിറ്റി ഫൗണ്ടേഷൻ ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

0
284

മഞ്ചേശ്വരം (www.mediavisionnews.in): ഉദ്യാവരം ബിഎസ്‌ നഗർ പ്രദേശവാസികളുടെ ജീവകാരുണ്യ കൂട്ടായ്മയായ ബിഎസ്‌ ചാരിറ്റി ഫൗണ്ടേഷന്റെ ഓഫീസ്‌ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സമിതി ചെയർമാൻ മുക്താർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി സംഘടന സോഷ്യൽ മീഡിയയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു.
ഇതിനോടകം നിരവധി അർഹരായവരെ കണ്ടെത്തി സഹായിക്കാനായിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. സോഷ്യൽ മീഡിയയിലും മറ്റു മേഖലകളിലൂടെയുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കൂടുതൽ വ്യാപിപ്പിക്കാനുമാണ് ഓഫീസ്‌ ആരംഭിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

യോഗത്തിൽ നാസർ സഅദി പ്രാർത്ഥനയും ഷരീഫ് നാഷണൽ അധ്യക്ഷതയും വഹിച്ചു. സക്കീർ സംസം, സക്കരിയ ഉദ്യാവർ, അബ്ദുൽ റഹ്മാൻ പുത്തുബാവു, അഷ്റഫ്, ഉമൈർ, ഷഫീഖ്, നിസാം, മുഹമ്മദ്, സാദത്ത് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here