പ്രളയത്തില്‍ ഡീലര്‍ഷിപ്പുകളില്‍ മുങ്ങിയത് 17,500 റോളം കാറുകള്‍; വെള്ളം കയറിയ വാഹനങ്ങള്‍ക്ക് വന്‍വിലക്കിഴിവിന് സാഹചര്യമൊരുങ്ങുന്നു

0
287

എറണാകു​ളം (www.mediavisionnews.in): ഓണം സീസണ്‍ മുന്നില്‍ കണ്ട് ഡീലര്‍ഷിപ്പുകള്‍ വന്‍ മുന്നൊരുക്കങ്ങളാണ് നടത്തിയത്. എന്നാല്‍ മഴ പെയ്തിറങ്ങിയതോടെ ചൂടുപിടിക്കുന്നമെന്ന് കരുതിയ വിപണി തണുത്തുറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 35 ഡീലര്‍ഷിപ്പുകളിലായി വെള്ളത്തിലായത് 17,500 റോളം കാറുകളാണ്. ഏകദേശം ആയിരം കോടി രൂപയുടെ നാശനഷ്ടം ഡീലര്‍ഷിപ്പുകളില്‍ ഉണ്ടായെന്നാണ് കണക്ക്.

ഓണം സീസണ്‍ ലക്ഷ്യം വെച്ച് കൂടുതല്‍ സ്റ്റോക്ക് കരുതിയതും രംഗം വഷളാക്കി. വെള്ളം കയറിയതിനാല്‍ പുതിയ കാറുകളും സെക്കന്‍ഹാന്‍ഡ് വാഹങ്ങളും ഉണ്ടായിരുന്നു. നിലവില്‍ വെള്ളം കയറിയ പുത്തന്‍ കാറുകള്‍ ഉള്‍പ്പെടെയുള്ളവ ഉയര്‍ന്ന വിലക്കിഴിവില്‍ വിറ്റഴിക്കുക എന്നതാണ് ഡീലര്‍ഷിപ്പുകള്‍ക്ക് മുന്നിലുള്ള പ്രധാന പോംവഴി. സ്റ്റീയറിംഗ് ലെവലിന് മുകളില്‍ വെള്ളം കയറിയ കാറുകള്‍ വില്‍ക്കാന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയില്ല. തീര്‍ത്തും ഉപയോഗശൂന്യമായ ഇത്തരം വാഹനങ്ങള്‍ ഇരുമ്പുവിലയ്ക്ക് കൈമാറുക മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് മുമ്പിലുള്ള വഴി.

2013 ല്‍ എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയപ്പോള്‍ സമാന സാഹചര്യം ഉടലെടുത്തിരുന്നു. അന്ന് ഒരു 250 എസ്‌യുവികളില്‍ വെള്ളം കയറുകയുണ്ടായി. ഇവ കേടുപാടുകള്‍ ശരിയാക്കി 50 ശതമാനം ഡിസ്‌കൗണ്ടിലാണ് ഡീലര്‍ഷിപ്പ് വിറ്റത്. അത്തരമൊരു നീക്കത്തിലേക്കുള്ള ആലോചനയിലാണ് ഡീലര്‍ഷിപ്പുകള്‍.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാര്‍ വിപണിയാണ് കേരളം. 27 ശതമാനമാണ് കേരളത്തിന്റെ വിപണിവിഹിതം. ഡീലര്‍ഷിപ്പുകളിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനായി അതത് വാഹന നിര്‍മ്മാതാക്കള്‍ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചുകഴിഞ്ഞു. വെള്ളം കയറിയ കാറുകളുടെ വില്‍പന തടയാനുള്ള നടപടികള്‍ നിര്‍മ്മാതാക്കള്‍ സ്വീകരിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here