പൊസോട്ട് സത്യട്ക ഐ.എസ്.എഫ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

0
288

മഞ്ചേശ്വരം(www.mediavisionnews.in): ലോകത്തു ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്‌ടിച്ച കായിക മത്സരം ഫുട്ബോൾ ഉൾപ്പടെ കലാ കായിക മത്സരങ്ങൾ മാനവിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ സാധിക്കുന്ന മാർഗങ്ങളാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്എം ബഷീർ അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം പോസോട്ട് സത്യടക യൂണിറ്റ് ഐ.എസ്.എഫ് സംഘടിപ്പിച്ച ഫുട്ബോൾ സെവൻസ് ജൂനിയർ ലീഗ് മാച്ച് ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിന്റെ കാവൽ ബഡന്മാരായ യുവ തലമുറകൾ ജാതി മത വർഗീയതയുടെ വേലിക്കെട്ടുകൾ തകർത്തെറിയാൻ കായിക മത്സരങ്ങളിലൂടെയും സാംസ്‌കാരിക രാഷ്ട്രീയ വേദികളിലൂടെയും പ്രബുദ്ധരായി വളരെനാമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പിഡിപി മഞ്ചേശ്വരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുനീർ പോസോട്ട് അധ്യക്ഷത വഹിച്ചു. പിഡിപി മുതിർന്ന നേതാവ് മുൻ പാർട്ടി ഗ്രാമ പഞ്ചായത്ത്‌ അംഗം അബ്ദുൽ റഹ്മാൻ ഹാജി പോസോട്ട് മുഖ്യ ആതിഥ്യയിരുന്നു. പിഡിപി ജില്ലാ നേതാവ് ഹനീഫ പോസോട്ട്, സാമൂഹിക സംസ്കാരിക രംഗത്തെ പ്രാദേശിക നേതാക്കളായ പി.കെ മൊയ്‌ദീൻ പോസോട്ട്, അഷ്‌റഫ്‌, ഇസ്മായിൽ, റസാഖ് സത്യഡക, സമദ് ബി.എം നസിർ ബി.എം പി.എച്ച് അബ്ദുൽ റഹ്മാൻ, അബ്ദുള്ള അരിമല, പോസോട്ട് സത്യടക വാർഡ് കമ്മിറ്റി ഭാരവാഹികളായ ഇല്യാസ്, ഷറഫുദ്ദീൻ, സർഫു, റഷീദ് അച്ചി . ടിപ്പു റഫീഖ്, ബിലാൽ, അഷ്‌റഫ്‌ ഓട്ടോ തുടങ്ങിയവർ സംബന്ധിച്ചു. ആസിഫ് പോസോട് സ്വാഗതവും പിഡിപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ജാസിർ പോസോട്ട് നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here