കുമ്പള(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിലുടനീളം ബി.ജെ.പിയുടെ നേതൃത്വത്തിൽ ആർഎസ്എസ് സംഘ്പരിവാർ ശക്തികൾ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഡ തന്ത്രങ്ങളുടെ ഭാഗമായി നടത്തികൊണ്ടിരിക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളേയും കുറിച്ച് നീതിയുക്തമായി അന്വേഷിക്കുന്നതിൽ പൊലീസ് കാട്ടുന്ന വീഴ്ച്ചക്കും നിഷ്ക്രിയത്വത്തിനുമെതിരെ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ്ണയിൽ പ്രതിഷേധമിരമ്പി. നൂറ് കണക്കിനാളുകൾ പങ്കെടുത്തു. നീതി നിഷേധം തുടർന്നാൽ വരും നാളുകളിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു.
സി.പി.എം ആഭ്യന്തരം കയ്യാളുമ്പോൾ പൊലീസിനെ നിയന്ത്രിക്കുന്നത് ബി.ജെ.പി ഓഫിസുകളിൽ നിന്നാണെന്നും സോങ്കാലിലെ അബൂബക്കർ സിദ്ധീഖ് വധകേസിൽ യഥാർഥ പ്രതികളെയും ഗൂഡാലോചനക്കാരെയും രക്ഷിക്കുന്നതിനും ബി.ജെ.പിയുടെ ആവശ്യപ്രകാരമാണ് ഇപ്പോഴത്തെ നാടകമെന്നും പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ ധർണ്ണ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ടി.എ. മൂസ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി എം. അബ്ബാസ് സ്വാഗതം പറഞ്ഞു. മുസ് ലിം ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി .സി ബഷീർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരികെ, മണ്ഡലം ഭാരാവാഹികളായ അഷ്റഫ് കർളെ, എ.കെ ആരിഫ്, ഹമീദ് മച്ചംപാടി, ഹമീദ് കുഞ്ഞാലി, എംഎസ്എ സത്താർ, കോൺഗ്രസ് നേതാക്കളായ മഞ്ചുനാഥ ആൾവ്വ, സോമഷേഖർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ യുസൂഫ് ഉള്ളുവാർ, സെക്രട്ടറി അസീസ് കളത്തൂർ, സൈഫുള്ള തങ്ങൾ, ഗോൾഡൻ റഹ്മാൻ, വനിത ലീഗ് മണ്ഡലം ഭാരവാഹികളായ ഫരിദ സക്കീർ, ആയിഷ പെർള സംസാരിച്ചു.